തിരുവനന്തപുരം: ഇടതുസര്‍ക്കാറിന്‍െറ കാലത്ത് തിരുവനന്തപുരത്ത് ആരംഭിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ അടച്ചുപൂട്ടാനും അവശേഷിക്കുന്ന ഭാഗം എറണാകുളത്തേക്ക് മാറ്റാനുമുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. 05-05-1987ല്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരത്ത് ട്രൈബ്യൂണല്‍ ആരംഭിച്ചത്. 20-09-2010ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരെ ചെയര്‍മാനാക്കി ട്രൈബ്യൂണല്‍ ആരംഭിച്ചു. ആറ് ട്രൈബ്യൂണല്‍ അംഗങ്ങള്‍ വേണമെന്നായിരുന്നു തീരുമാനം.
രണ്ട് ബെഞ്ച് തിരുവനന്തപുരത്തും ഒന്ന് എറണാകുളത്തും പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു. മൂന്ന് അഡ്മിനിസ്ട്രേറ്റിവ് മെംബര്‍മാരെയും നിയമിച്ചു. മൂന്ന് ജുഡീഷ്യല്‍ മെംബര്‍മാരെ നിയമിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാറിന് അയക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ മൂന്ന് മെംബര്‍മാരുടെ നിയമനം നീട്ടി കമീഷന്‍െറ പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു. ബാലകൃഷ്ണന്‍ നായര്‍ ആഗസ്റ്റില്‍ വിരമിച്ചതോടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.