തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമീഷന് ബി.ജെ.പി നിവേദനം നല്‍കി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലത്തിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍െറ നേതൃത്വത്തിലെ സംഘം ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നല്‍കി.

ശബരിമല തീര്‍ഥാടന കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നും പരമാവധി ആളുകള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കമീഷന്‍ ഉറപ്പുനല്‍കിയതായി മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.