തിരുവനന്തപുരം: വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു. വയനാട്ടിലെ ആദിവാസികള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിശദമാക്കുന്നതായിരുന്നു 2014 ലെ റിപ്പോര്‍ട്ട്. ജില്ലയിലെ ഏക റഫറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ റിപ്പോര്‍ട്ടില്‍ അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരും രോഗബാധിതരാകാന്‍ സാധ്യതയേറെയുള്ളവരുമായ ആദിവാസികളുടെ ആരോഗ്യപരിപാലനത്തില്‍ ജില്ലാ ഭരണകൂടം ഊന്നല്‍ നല്‍കണമെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 120 കിടക്കകളുള്ള സര്‍ജിക്കല്‍ വാര്‍ഡിന് സര്‍ക്കാര്‍ 1.93 കോടി 2006-07 വര്‍ഷം അനുവദിച്ചതിനെതുടര്‍ന്ന് കെട്ടിടം പൂര്‍ത്തിയായെങ്കിലും ഓപറേഷന്‍ തിയറ്റര്‍ യാഥാര്‍ഥ്യമായില്ല.
80 കിടക്കകളുള്ള വാര്‍ഡിന് 2008-09ല്‍ തുക അനുവദിച്ച് 2013ല്‍ നവംമ്പറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. എന്നാല്‍, ആവശ്യമുള്ള ഉദ്യോഗസ്ഥര്‍, ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ മറ്റു സൗകര്യങ്ങള്‍ എന്നിവ നല്‍കിയിട്ടില്ല. ഇപ്പോള്‍ ഗുരുതരമല്ലാത്ത രോഗികളെ കിടത്താനാണ് വാര്‍ഡ് ഉപയോഗിക്കുന്നത്. ട്രോമാകെയര്‍ നിര്‍മിക്കുന്നതിന് 1.01 കോടി അനുവദിച്ചത് 2005-06 ലാണ്. നിര്‍മാണം 2013 നവംബറില്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉപകരണങ്ങളില്ലാത്തതിനാല്‍ മിനി ഓപറേഷന്‍ തിയറ്ററും പ്രവര്‍ത്തനസജ്ജമല്ല.
ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കുന്നവരുടെ എണ്ണം 400ന് മുകളിലായതിനാല്‍ കിടക്കകളുടെ എണ്ണം 274ല്‍നിന്ന് 500 ആയി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 2005ല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒടുവില്‍ കിടക്കകള്‍ 350 ആയി ഉയര്‍ത്തുന്നതിന് ആവശ്യമായ ജീവനക്കാരെയെങ്കിലും ലഭിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുകയായിരുന്നു.
ഐ.പി.എച്ച്.എസ് (ഇന്ത്യന്‍ പൊതുജന ആരോഗ്യ നിലവാരം) മാനദണ്ഡത്തില്‍ പറയുന്ന കാര്‍ഡിയോളജിയുടെയോ കാര്‍ഡിയോതൊറാസിക് വാസ്കുലര്‍ സര്‍ജറിയുടെയോ അത്യാധുനിക സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ല. അതേസമയം, ഇ.സി.ജി മെഷീന്‍, 12 ചാനല്‍ സ്ട്രെസ് ഇ.സി.ജി പരിശോധനാ ഉപകരണം, ട്രെഡ്മില്‍, കാര്‍ഡിയാക് മോണിറ്റര്‍ തുടങ്ങിയവ വര്‍ഷങ്ങള്‍ക്കു മുമ്പേ ആശുപത്രിക്ക് അനുവദിച്ചെങ്കിലും ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്.
പാരാക്ളിനിക് സേവനത്തിനായി ഫിസിയോതെറപ്പി യൂനിറ്റും സജ്ജമാക്കിയിട്ടില്ല. മൈ¤്രകാബയോളജി യൂനിറ്റും പ്രവര്‍ത്തനരഹിതമാണ്. എന്‍ഡോസ്കോപ്പിയുടെ എട്ടില്‍ ആറ് പ്രധാന പരിശോധനകളും നടത്താനാവുന്നില്ല. ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാത്തതും സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.
വയനാട്ടില്‍ 2008 -13 കാലയളവില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 48.23 കോടി അനുവദിച്ചതില്‍ 12.37 കോടി ആരോഗ്യ കുടുംബക്ഷേമവകുപ്പും എന്‍.ആര്‍.എച്ച്.എമ്മും കൂടിയാണ് ചെലവഴിച്ചത്.
എന്നിട്ടും എട്ട് സി.എച്ച്.സികളില്‍ ഒന്നില്‍മാത്രമാണ് ശസ്ത്രക്രിയാമുറിയും പ്രസവ സൗകര്യവുമുള്ളത്. അടിയന്തര പ്രസവരക്ഷയും നവജാത ശിശുപരിപാലന സൗകര്യവും ഏഴിടത്തുമില്ല. ജില്ലയിലെ 20 പി.എച്ച്.സികളില്‍ മൂന്നില്‍ പ്രസവ മുറിയുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. 50 മുതല്‍ 60വരെ ഡോക്ടര്‍മാരുടെ സ്ഥിരഒഴിവ് ജില്ലയിലുണ്ടെന്നാണ് സി.എ.ജിക്ക് ഡി.എം.ഒ നല്‍കിയ വിദശീകരണം. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിസ്സംഗതക്ക് ഇനിയും മാറ്റമു
ണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.