പാലക്കാട്: വ്യാജരേഖ ഉപയോഗിച്ച് സിം സംഘടിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള മാവോവാദി നേതാവ് ഷൈനയെ കാണാന്‍ മക്കളായ ആമിയും സവേരയും എത്തി. ഡിവൈ.എസ്.പിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് ഇരുവരും ബന്ധുവിനോടൊപ്പം പാലക്കാട്ടത്തെി ഞായറാഴ്ച വൈകീട്ട് അമ്മയെ കണ്ടത്. പാലക്കാട് ടൗണ്‍ സൗത് പൊലീസ് സ്റ്റേഷന് സമീപത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പൊലീസ് സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ ഷൈനയുമായി സംസാരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന്‍െറ തുടരന്വേഷണത്തിന് ഷൈനയെ പൊലീസ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. തിങ്കളാഴ്ച വീണ്ടും പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയതായി ഷൈന അഭിഭാഷകയോട് വെളിപ്പെടുത്തി. കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ക്കുമെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ളെന്നും പൊലീസ് പറഞ്ഞത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.