മലപ്പുറം: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂള്‍ മാനേജര്‍ക്കെതിരെ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) നിയമനടപടിക്ക്. ആത്മഹത്യാപ്രേരണയടക്കമുള്ള കേസില്‍ മാനേജര്‍ സെയ്തലവിക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അതോടൊപ്പം, മലപ്പുറം മുന്‍ ഡി.ഡി.ഇ കെ.സി. ഗോപിക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനീഷിന്‍െറ പിതാവ് നാദാപുരം ഇടച്ചേരി സ്വദേശി കുമാരന്‍ ഡി.പി.ഐക്ക് വീണ്ടും പരാതി
നല്‍കി.
ഈ വിഷയത്തില്‍ ആവശ്യമായ നിയമപിന്തുണയും സംഘടന നല്‍കുമെന്ന് കെ.എസ്.ടി.എ നേതാക്കള്‍ പറഞ്ഞു. സസ്പെന്‍ഷന്‍ നടപടിക്ക് ആധാരമായ രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് മാനേജറുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
അനീഷിന്‍െറ ആത്മഹത്യക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ കേസില്‍ വഴിത്തിരിവായേക്കാവുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കേസന്വേഷിക്കുന്ന പാലക്കാട് പൊലീസിന്‍െറ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നിന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസില്‍ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച രേഖകള്‍ കണ്ടത്തെിയത്. അനീഷ് മാസ്റ്ററെ പിരിച്ചുവിടാന്‍ ഡി.ഡി.ഇ തയാറാക്കിയ ഉത്തരവ് വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇത്.
ഇതിനുപുറമെ, അനീഷിനെ സ്കൂളില്‍ തിരിച്ചെടുക്കണമെങ്കില്‍ കുറ്റം സമ്മതിക്കണമെന്ന് മാനേജര്‍ ആവശ്യപ്പെടുന്നതും ചെയ്യാത്ത കുറ്റം തനിക്ക് ഏല്‍ക്കാനാവില്ളെന്ന് അനീഷ് മറുപടി പറയുന്നതുമായ ശബ്ദരേഖ മാസങ്ങള്‍ക്ക് മുമ്പ് പുറത്തായിരുന്നു.
അനീഷിന്‍െറ കമ്പ്യൂട്ടറില്‍നിന്നാണ് ഈ ശബ്ദരേഖ കണ്ടെടുത്ത്. ഇതും കേസില്‍ നിര്‍ണായക തെളിവായേക്കും. 2014 സെപ്റ്റംബര്‍ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ക
ണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.