സംഘ്പരിവാറും ഐ.എസും ഒരേപോലെ പ്രവര്‍ത്തിക്കുന്നു -പിണറായി വിജയന്‍

കൊല്ലം: സംഘ്പരിവാറും ഐ.എസും ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഐ.എസ് തീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ കഴുത്തറുത്തും ചുട്ടെരിച്ചുമാണ് കൊലപ്പെടുത്തുന്നത്. ഇന്ത്യയില്‍ സംഘ്പരിവാറും ഇതേ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു. അബുദാബി ശക്തി അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്നട സാഹിത്യകാരനായ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയത് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. സമൂഹത്തില്‍ ശാസ്ത്രബോധമുണ്ടാക്കാന്‍ ശ്രമിച്ച പലരെയും സംഘ്പരിവാര്‍  വകവരുത്തിയിട്ടുണ്ട്. ശാസ്ത്രബോധം വളര്‍ത്തുന്നത് സംഘ്പരിവാറുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഈ നയം അവര്‍ കേരളത്തിലും സ്വീകരിക്കുന്നു. പൗരന്‍മാരില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്നതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

കര്‍ക്കിടക മാസവുമായി ബന്ധപ്പെട്ട ലേഖനം എഴുതിയ ഡോ. എം.എം. ബഷീറിനെതിരെയുള്ള സംഘ്പരിവാറര്‍ നിലപാടിനെ ജാഗ്രതയോടെ കാണണം. ആ വിഷയത്തില്‍ ബഷീറിന് അറിവുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്‍െറ ലേഖനം പത്രം ആവശ്യപ്പെട്ടതെന്നുപോലും സംഘ്പരിവാര്‍ ചിന്തിക്കുന്നില്ല.

ആര്‍.എസ്.എസ് നേരിട്ടാണ് രാജ്യത്തിന്‍െറ ഭരണം നടത്തുന്നത്. മോദി സര്‍ക്കാരിന്‍്റെ ഭരണം ആര്‍.എസ്.എസ് യോഗം ചേര്‍ന്നു വിലയിരുത്തിയതിനെക്കാള്‍ വലിയ തെളിവ് ഇക്കാര്യത്തില്‍ അന്വേഷിക്കേണ്ടതില്ളെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.