ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോട്ടയം: ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ബലംപ്രയോഗിച്ച് ആര്‍.പി.എഫ് പിടികൂടി. പ്രതിയുമായുള്ള മല്‍പ്പിടിത്തത്തിനിടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കോഴിക്കോട് പയ്യോളി അഴനിക്കാട് പുത്തന്‍പുരയില്‍ മരച്ചാലില്‍ പി.എം. റമീസ്(25)ആണ് അറസ്റ്റിലായത്.
 ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പര്‍ എക്സ്പ്രസില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. സ്ളീപ്പര്‍ ക്ളാസ് കോച്ചില്‍ ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ ഇയാള്‍ അപമാനിക്കുകയായിരുന്നു. ആലപ്പുഴ ചേപ്പാട് സ്വദേശികളായ ഇവരുടെ കോച്ചില്‍  ജനറല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുകയായിരുന്നു യുവാവ്. വീട്ടമ്മയെ കയറിപ്പിടിച്ചതോടെ ഇവര്‍ ബഹളംവെച്ചു. ഇതോടെ യുവാവ് എ.സി  കോച്ചിലേക്ക് കടന്നു. വീട്ടമ്മയുടെ ഭര്‍ത്താവും പരിശോധനകളുടെ ഭാഗമായി കോച്ചിലത്തെിയ ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പിന്തുടരുന്നതിനിടെ ട്രെയിന്‍ കോട്ടയം സ്റ്റേഷനില്‍ നിര്‍ത്തി.
ഇതോടെ പുറത്തേക്കുചാടി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും വീട്ടമ്മയുടെ ഭര്‍ത്താവ് തടഞ്ഞുവെച്ചു. ഇവാക്കുതര്‍ക്കം കേട്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമത്തെി. ഇതിനിടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ തോമസ് ജോസഫിനെ യുവാവ് തള്ളി താഴെയിട്ടു. പിന്നീട് കൂടുതല്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും സ്ഥലത്തത്തെിയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ സോഫ്ട്വെയര്‍ എന്‍ജിനീയറായ താന്‍ കോട്ടയത്തുള്ള സുഹൃത്തിനെ കാണാനത്തെിയതെന്നാണ് റമീസ് റെയില്‍വേ പൊലീസിനോട് പറഞ്ഞത്.  
വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തലക്കും ശരീരത്തിനും നിസ്സാര പരിക്കേറ്റ തോമസ് ജോസഫിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.