പാഠപുസ്തക അച്ചടി മന്ത്രിമാര്‍ അവതാളത്തിലാക്കി: വി.എസ്

തിരുവനന്തപുരം : പാഠപുസ്തക അച്ചടി അവതാളത്തിലാക്കുകയും സംസ്ഥാനത്തെ അമ്പത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവി കുളംതോണ്ടുകയും ചെയ്തതില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെപ്പോലെ അച്ചടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.പി മോഹനനും ഉത്തരവാദിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

അഴിമതി നടത്താന്‍ര ണ്ട് മന്ത്രിമാര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിക്ക് ഇതിന്‍്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ളെന്നും വി.എസ് പറഞ്ഞു. പത്താം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംഘട്ടമായി വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങള്‍ നവംബറില്‍ മാത്രമേ തയ്യാറാവൂ എന്നാണ് ഇപ്പോള്‍ പറയുന്നത്.

പാഠപുസ്തകങ്ങള്‍ക്ക് പുറമെ ലോട്ടറി ടിക്കറ്റുകളും സര്‍വ്വകലാശാലാ ഉത്തരക്കടലാസുകളുമൊക്കെ തയ്യാറാക്കേണ്ട ചുമതലയുളള കെ.ബി.പി.എസില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി ഒരു സ്ഥിരം എം.ഡി പോലും ഉണ്ടായിരുന്നില്ല. വകുപ്പുമന്ത്രി സ്വന്തക്കാരെ വെച്ച് അഴിമതി നടത്താനാണ് ഈ അവസരം വിനിയോഗിച്ചത്.

ഇതിന്‍െറ ഫലമാണ് പാഠപുസ്തക അച്ചടി കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത്. നേരത്തെ വിദ്യാഭ്യാസ വകുപ്പിനെപ്പറ്റിയായിരുന്നു "ഈജിയന്‍ തൊഴുത്ത്' എന്ന് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അച്ചടി വകുപ്പിനും ആ പ്രയോഗം നന്നായി യോജിക്കുന്നുവെന്നും വി.എസ്. പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.