തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍്റെ അമ്മ കൊച്ചമ്മു അന്തരിച്ചു. മൂത്തമകന്‍ ബിജുവിന്‍്റെ കുറ്റുമുക്കിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ലത, രാജി എന്നിവരാണ് മരുമക്കള്‍. ശവസംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് തൃശൂരിലെ വീട്ടുവളപ്പില്‍ നടക്കും.
വിജയന്‍്റെ 12 ാം വയസിലാണ് അച്ഛന്‍ അപകടത്തില്‍ മരിക്കുന്നത്. ഇതിനുശേഷം വിജയനെയും ചേട്ടന്‍ ബിജുവിനെയും വീട്ടുജോലികള്‍ ചെയ്താണ് കൊച്ചമ്മു വളര്‍ത്തിയത്. പ്രായമായ അവസ്ഥയിലും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ കൊച്ചമ്മു തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എത്താറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.