കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കി

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍. സ്ഥലത്തെ വൈദ്യുത കാലിലാണ് മൂന്ന് പട്ടികളെ കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കതിരൂര്‍ ഡയമണ്ട് മുക്കിലാണിത്. പൊലീസത്തെി നായയെ അഴിച്ചുമാറ്റി. മനോജിന്‍െറ ഒന്നാം ചരമ വാര്‍ഷികമാണ് ഇന്ന്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിരവധി തവണയാണ് കണ്ണൂരില്‍ ബി.ജെ.പി ^ സി.പി.എം സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.

സംഘര്‍ഷത്തില്‍ അയവുവരുത്താനായി ചൊവ്വാഴ്ച വൈകീട്ട് സര്‍വകക്ഷി യോഗം ചേരും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് സി.പി.എം, ബി.ജെ.പി, ആര്‍.എസ്.എസ് പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.