തിരുവനന്തപുരം: ബാർകോഴ കേസിൽ വിജിലൻസ് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. റിവ്യൂ ഹരജി നല്‍കാണ് സർക്കാർ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നും റിവിഷന്‍ ഹരജി നല്‍കിയാല്‍ മതിയെന്നുമാണ് നിയമോപദേശം. തങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പാകും റിവിഷന്‍ ഹരജി നല്‍കുക. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയും രാവിലെ ആലുവ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
വിജിലൻസ് എന്ന സ്ഥാപനത്തിെൻ്റ നിലനിൽപിനെയും വിജിലൻസ് ഡയറക്ടറുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നതാണ് കോടതി വിധിയെന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ വിധി ചോദ്യം ചെയ്തില്ലെങ്കിൽ അത് വിജിലൻസിെൻ്റ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്നും സർക്കാർ കരുതുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിലെ പരാമർശങ്ങൾ വിധിയുടെ ഭാഗമായി നൽകിയത് ശരിയല്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പെ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് പറയുന്നതും നിയമപരമായി അംഗീകരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലായിരുന്നു ഹൈകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.
മന്ത്രി മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയത്. മാര്‍ച്ച് 22ലെയും ഏപ്രില്‍ രണ്ടിലെയും കൂടിക്കാഴ്ചയില്‍ മാണി പാലായില്‍വെച്ച് കോഴ വാങ്ങിയിരുന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇതു ശരിവെക്കുന്നുവെന്നും വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ പ്രസ്താവിച്ചത്. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.