കൊച്ചി: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മകളുടെ വീടിന്‍െറ പാലുകാച്ചലിന് വരുമെന്ന കാര്യം തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് സോളാര്‍ കേസില്‍ ആരോപണവിധേയയായ നടി ശാലു മേനോന്‍െറ അമ്മ കലാദേവി. സോളാര്‍ കമീഷനോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോളര്‍ കമ്മിഷന്‍െറ കൊച്ചിയിലെ ഓഫിസില്‍ ശാലു മേനോനും കലാദേവിയും ഹാജരായി മൊഴി കൊടുത്തു.
തന്‍െറ പിതാവ് അരവിന്ദാക്ഷ മേനോന്‍ തിരുവഞ്ചൂരിന്‍െറ സഹോദരിയെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. ശാലു മേനോനും അദ്ദേഹവും നിരവധി പൊതുപരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുമുണ്ട്. മകളുടെ ക്ഷണം സ്വീകരിച്ചാണ് മന്ത്രി വീട്ടില്‍ വന്നിട്ടുണ്ടാകുക. അദ്ദേഹം വരുന്നത് തങ്ങള്‍ക്ക് മുമ്പേ അറിയാമായിരുന്നു. കൊടിക്കുന്നില്‍ സുരേഷും വീട്ടിലെ ചടങ്ങിനത്തെിയിരുന്നു. വിവിധ പരിപാടികളില്‍ വെച്ച് കണ്ട പരിചയമാണ് ശാലുവും കൊടിക്കുന്നിലും തമ്മിലുള്ളത്. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായ നൗഷാദാണ് ശാലുവിന്‍െറ സെന്‍സര്‍ അംഗത്വത്തിനായി നടപടികളെടുത്തതെന്നും അവര്‍ വ്യക്തമാക്കി.
ശാലുമേനോന്‍െറ ഗൃഹപ്രവേശചടങ്ങുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കലാദേവി മൊഴി കൊടുത്തിരിക്കുന്നത്. അമൃതാനന്ദമയീ മഠത്തിന്‍െറ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അതിനടുത്തുള്ള ശാലുമേനോന്‍െറ വീട്ടില്‍ പോയതെന്നായിരുന്നു മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്. എട്ടോളം പേര്‍ തന്നോടൊപ്പമുണ്ടായിരുന്നു. രണ്ട് മിനിറ്റ് നേരമേ അവിടെ ചെലവഴിച്ചുള്ളൂ. മഠത്തിന്‍െറ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയിലായിരുന്നു ഈ വീട്. വഴിയില്‍ വെച്ച് തന്‍െറ സഹപ്രവര്‍ത്തകരായ ചിലര്‍ വാഹനത്തിന് കൈകാണിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ അരവിന്ദാക്ഷന്‍െറ കൊച്ചുമകള്‍ ശാലുമേനോന്‍െറ വീടിന്‍െറ ഗൃഹപ്രവേശമാണെന്ന് പറഞ്ഞതിനത്തെുടര്‍ന്നാണ് പങ്കെടുത്തത്. അല്ലാതെ നേരത്തെ ക്ഷണിച്ചപ്രകാരമല്ളെ ന്നുമായിരുന്നു അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നത്.
സോളര്‍ കേസുമായി ബന്ധപ്പെട്ട് ശാലുമേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെ ടീം സോളര്‍ കമ്പനി ഇടപാടുകാരില്‍നിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.