മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ട് -പിണറായി

തിരുവനന്തപുരം: ദാദ്രി സംഭവം, ഹരിയാനയിലെ ദലിത് കുഞ്ഞുങ്ങളുടെ കൊലപാതകം, ദലിതർക്കെതിരായ അക്രമം എന്നിവയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഇത്തരം നീച സംഭവങ്ങൾ ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി പ്രതികരിക്കാത്തത് ആർ.എസ്​.എസിനെയും സംഘ്പരിവാറിനെയും പിന്താങ്ങുന്നതിന് തുല്യമാണ്. കേസരി സ്​മാരക ട്രസ്​റ്റിെൻറ ‘വോട്ടുകാര്യം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വർഗീയതയെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ആപത്കരം ആർ.എസ്​.എസ്​ നേതൃത്വത്തിലെ വർഗീയതയാണ്. മുസ്​ലിം ലീഗിനെക്കുറിച്ച് വേണ്ടാത്ത വ്യാമോഹം തങ്ങൾക്കില്ല. യു.ഡി.എഫ് നിലനിൽക്കുന്നത് ലീഗിെൻറയും കേരള കോൺഗ്രസിെൻറയും ശക്തികൊണ്ടാണ്. ലീഗില്ലാത്ത യു.ഡി.എഫിനെക്കുറിച്ച് ചിന്തിക്കാനാവില്ല. ആ ലീഗിനെക്കുറിച്ച് വേണ്ടാത്ത കാര്യം ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 ന്യൂനപക്ഷ വർഗീയതയുടേതായ മൂർത്തീകരണശക്തി കേരളത്തിലുണ്ട്.  കൂടെ മറ്റ് ചില സ്വഭാവമുള്ളവരുമാണ്. അത് ഒരു സംശയവുമില്ല, എസ്​.ഡി.പി.ഐയാണ്. പക്ഷേ ഇപ്പോഴത്തെ ആപത്ത് ആർ.എസ്​.എസ്​ വർഗീയത തന്നെ. അതിനെ മതനിരപേക്ഷ ചിന്താഗതിക്കാർ എതിർക്കണമെന്നാണ് ഇടതു നിലപാട്.  ലീഗ് വർഗീയകക്ഷി തന്നെയെന്ന കാനം രാജേന്ദ്രെൻറ പ്രസ്​താവന അദ്ദേഹത്തിെൻറ അഭിപ്രായമാണ്. കേരളത്തിൽ എൽ.ഡി.എഫിനെതിരായ പ്രധാന മുന്നണി യു.ഡി.എഫാണ്. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയായിരുന്നു ആർ.എസ്​.എസും വെള്ളാപ്പള്ളി നടേശനും ഇടപെട്ടത്. പ്രതീക്ഷിച്ച രീതിയിൽ കരുത്ത് നേടാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരഞ്ഞെടുപ്പിെൻറ മൂർധന്യത്തിലും നിരാശാജനകമായ പ്രസ്​താവന ബി.ജെ.പിയിൽനിന്ന് വരുന്നത്. എസ്​.എൻ.ഡി.പി ഏതെങ്കിലും ഒരാളിെൻറയോ സംഘടനയുടെയോ പോക്കറ്റിൽ ഒതുക്കാൻ കഴിയുന്ന സംഘടനയല്ലെന്ന് ഇപ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.