തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ യു.ഡി.എഫും ആര്‍.എസ്.എസും നിരാശയിലാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. താല്‍പര്യം വ്യത്യസ്തമെങ്കിലും യു.ഡി.എഫിനും ആര്‍.എസ്.എസിനും ധാരണയിലെത്താന്‍ ഒരു പ്രശ്നവുമില്ല. ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ക്ക് പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും പിണറായി വക്തമാക്കി.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്‍ത്തനം മന്ദീഭവിച്ചു. യു.ഡി.എഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ളെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.