മീനച്ചിലാറ്റിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

കോട്ടയം: കുമരകംറോഡില്‍ താഴത്തങ്ങാടി ഇല്ലിക്കലില്‍ മീനച്ചിലാറ്റിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ചെങ്ങളം കടത്തുകടവ് എബ്രഹാം വര്‍ഗീസ് (55) ഭാര്യ ഏലിയാമ്മ (50) എന്നിവരാണ് മരിച്ചത്. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ രക്ഷിക്കാനും കാര്‍ ഉയര്‍ത്താനുമുള്ള ശ്രമം പൊലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ നടന്നുവരുന്നു. കോട്ടയത്തു നിന്ന് കുമരകത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.


ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നും അധികൃതര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചുവരികയാണ്. ഉപരോധത്തെ തുടര്‍ന്ന് കോട്ടയം^കുമരകം ഭാഗത്തേക്കും കോട്ടയം^ചേര്‍ത്തല ഭാഗത്തേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.