തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലസ്ഥാന ജില്ലയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് നേതൃത്വം. തിരുവനന്തപുരം സിറ്റി, റൂറല്‍ ജില്ലകളില്‍ 71 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണ വിധേയമാക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ മാര്‍ച്ചുകളും രാഷ്ട്രീയയോഗങ്ങളിലെ പ്രസംഗങ്ങളും നിരീക്ഷണ വിധേയമാക്കും. മതസ്പര്‍ധ ഉളവാക്കുന്ന പ്രസംഗങ്ങള്‍ ഉണ്ടായാല്‍
വിലക്കേര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.