കൊച്ചി: തെരുവുനായ ഭീഷണിക്കെതിരെ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച 24 മണിക്കൂര്‍ സൂചനസമരമാണ് ഇന്ന് പത്ത് മണിക്ക് ഇളനീര് കുടിച്ച് അവസാനിപ്പിച്ചത്.
ഇത് സൂചനാസമരം മാത്രമായിരുന്നുവെന്നും നടപടികളുണ്ടായില്ളെങ്കില്‍ സമരം തുടരുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്കെതിരെ കുടത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കോഴിക്കോട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തെരുവുനായമുക്ത കേരളം എന്ന ആവശ്യവുമായി സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.