കോന്നി പെണ്‍കുട്ടികളുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മമാര്‍ ഹൈകോടതിയില്‍


 പത്തനംതിട്ട: കോന്നിയില്‍നിന്ന് കാണാതായ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മമാര്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. തിങ്കളാഴ്ച പരിഗണനക്കും.
കോന്നി ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സുരേഷിന്‍െറ മകള്‍ ആര്യ കെ. സുരേഷ് (16), കോന്നി തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ വീട്ടില്‍ സുജാതയുടെ മകള്‍ രാജി (16), ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (16) എന്നിവരെയാണ് ജൂലൈ ഒമ്പതിന് കാണാതായത്. രാവിലെ ട്യൂഷനുപോയ കുട്ടികള്‍ സ്കൂളില്‍ കയറാതെ നാടുവിടുകയായിരുന്നു. ജൂലൈ 13ന് ഒറ്റപ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഇവരില്‍ രാജിയെയും ആതിരയെയും മരിച്ച നിലയിലും ആര്യയെ പരിക്കേറ്റ് ഗുരുതരാവസ്ഥയിലും കണ്ടത്തെി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആതിര 20ന് മരിച്ചു.
അന്വേഷണം എങ്ങുമത്തൊതിരുന്നതിനെ തുടര്‍ന്ന് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. രാജിയുടെ അമ്മ സുജാത, ആതിരയുടെ അമ്മ ലളിത എന്നിവരാണ് ഹരജി നല്‍കിയത്.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരില്‍നിന്ന്  മറ്റും പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ബാഗ്, ഡയറി ഇവയൊന്നും ബന്ധുക്കള്‍ക്ക് തിരികെ കൊടുത്തിട്ടില്ല. ബംഗളൂരുവില്‍നിന്ന് കണ്ടെടുത്ത ടാബില്‍നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. അഡ്വ. ജേക്കബ് ടി. അലക്സ് മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.