അടിമാലി: കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കിഴക്കിന്‍െറ വെനീസായ ആലപ്പുഴയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്തെ ഷൈലോക്കാണ് വെള്ളാപ്പള്ളി. കൊള്ളപ്പലിശ വാങ്ങുന്നത് കണ്ട് ഷൈലോക് കണിച്ചുകുളങ്ങരയിലെ ത്തി വെള്ളാപ്പള്ളിയെ തൊഴുതുവെന്നും വി.എസ് പരിഹസിച്ചു. അടിമാലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിയെ കളിയാക്കിക്കൊണ്ടുള്ള വി.എസിന്‍റ പ്രസംഗം.
മൈക്രോ ഫിനാന്‍സ് അഴിമതി തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ വിഎസിനെ വെല്ലുവിളിച്ചിരുന്നു. അഴിമതി തെളിയിച്ചാല്‍ തൂക്കുമരത്തിലേറാന്‍ തയാറാണ്. വി.എസിന് വിശ്വാസമുള്ള ആളെക്കൊണ്ടേ ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണം. തെളിഞ്ഞില്ളെങ്കില്‍ വെയിലത്ത് മുട്ടില്‍ നില്‍ക്കാന്‍ വി.എസ് തയാറുണ്ടോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ ഷൈലോക്കിനോട് ഉപമിച്ച് വി.എസ് രംഗത്തുവന്നത്. ഷെക്സ്പിയര്‍ നാടകമായ ‘വെനീസിലെ വ്യാപാരി’യിലെ കൊള്ളപ്പലിശക്കാരനായ കഥാപാത്രമാണ് ഷൈലോക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.