നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ല -സുധീരന്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇക്കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ പ്രാമുഖ്യമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ളബ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍  ഉമ്മന്‍ചാണ്ടി തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന് സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു.

മൂന്നാം മുന്നണി തുടക്കത്തില്‍ തന്നെ  പരാജയപ്പെട്ടതാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി 30 സീറ്റു നേടുമെന്ന വെള്ളാപ്പള്ളിയുടെ ധാരണ മലര്‍പൊടിക്കാരന്‍െറ സ്വപ്നം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതരെ പുറത്താക്കുമെന്നും വിമതര്‍ക്കെതിരായ നടപടിയില്‍ വലിപ്പച്ചെറുപ്പമുണ്ടാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരു നയിക്കുമെന്ന കാര്യത്തില്‍ വിവാദത്തിനില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ നായകന്‍ ആരെന്നത് ചര്‍ച്ചാ വിഷയമല്ല. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. യു.ഡി.എഫിന്‍െറ ശക്തി ഐക്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.