പയ്യന്നൂര്‍: കേരളത്തിന്‍െറ മതനിരപേക്ഷത തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ^ആര്‍.എസ്.എസ് ^വെള്ളാപള്ളി എന്നിവര്‍ നടത്തുന്ന ഗൂഢനീക്കം ജനങ്ങള്‍ പൊളിച്ചടുക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ടി. ഗോവിന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍്റെ സഹായത്തോടെ തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസ് നീങ്ങുന്നതെങ്കില്‍ ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി സ്വപ്നം കാണുന്നത്. ഈ രഹസ്യ അജണ്ട ഒരു തരത്തിലും ഫലിക്കാന്‍ പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
ചില നിക്ഷിപ്ത താത്പര്യങ്ങള്‍ വെച്ചാണ് വെള്ളാപ്പള്ളി മോദിയുമായും സംഘ്പരിവാര്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി ആര്‍.എസ്.എസ് അജണ്ടയാണ്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതില്‍ എന്നും തടസം ഇടതുപക്ഷമാണ്. മറ്റു പല രൂപത്തിലും ഇടതുമുന്നണിയെ ശിഥിലമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിപ്പോയ സാഹചര്യത്തിലാണ് പുതിയ നീക്കം. ന്യൂനപക്ഷവിരുദ്ധ, സംവരണ വിരുദ്ധ നിലപാടെടുക്കുന്ന ആര്‍.എസ്.എസുമായി ഏങ്ങനെയാണ് ശ്രീനാരായണീയര്‍ക്ക് ഒത്തുപോകാനാവുകയെന്ന് പിണറായി ചോദിച്ചു.
ചാതുര്‍വര്‍ണ വ്യവസ്ഥ മുറുക്കെപ്പിടിക്കുന്ന പ്രസ്ഥാനമാണ് സംഘ്പരിവാര്‍. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കുള്ള സംവരണം തുടരണമെന്ന് പറയുമ്പോള്‍ തന്നെ പിന്നാക്കക്കാരിലെ സമ്പന്നര്‍ക്കുള്ള സംവരണം നിറുത്തണമെന്ന നിലപാടാണ് സി.പി.എമ്മിന്‍്റേത്. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം ഉറപ്പാക്കണമെന്നും പാര്‍ട്ടി ആവശ്യമുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.