ഹിന്ദു ഐക്യം: സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി

ആലപ്പുഴ: വിശാല ഹിന്ദു ഐക്യത്തിനില്ളെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് മറുപടിയുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്നം^ശങ്കര്‍ ഐക്യം കള്ളത്തരം ഒളിപ്പിക്കാന്‍ ആയിരുന്നോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു.

സുകുമാരന്‍ നായര്‍ ഒരിക്കല്‍  ഹിന്ദു ഐക്യത്തിന് ഒപ്പമായിരുന്നു. കാലം കഴിയുമ്പോള്‍ അദ്ദേഹത്തിന് മാറ്റിപറയേണ്ടി വരും. കാര്യങ്ങള്‍ മനസിലാക്കാതെയാണ് സുകുമാരന്‍ നായരുടെ പ്രതികരണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ചങ്ങനാശേരിയില്‍ നടന്ന നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് വിശാല ഹിന്ദു ഐക്യത്തിനില്ളെന്ന് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. മതേതര സംഘടനയായതിനാല്‍ ഹൈന്ദവ ഐക്യത്തിന് എന്‍.എസ്.എസ് എതിരാണ്. എന്നാല്‍, ഹിന്ദു സംഘടനയല്ല എന്ന് പറയാനാവില്ല. ഹിന്ദു ഐക്യം പറഞ്ഞ് വരുന്നവര്‍ക്ക് മറ്റ് സ്വാര്‍ഥ താല്‍പര്യങ്ങളാണുള്ളത്. പുതിയ ഹൈന്ദവ സംഘടന ചിലരുടെ കള്ളത്തരങ്ങള്‍ ഒളിപ്പിച്ചുവെക്കാനെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.