പാലക്കാട്: അട്ടപ്പാടി കടുകമണ്ണ ഊരില്‍ പൊലീസിന് നേരെ വെടിവെപ്പ് നടത്താന്‍ മാവോവാദികള്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ കണ്ടെത്തി. രണ്ട് വെടിയുണ്ടകളാണ് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ലഭിച്ചത്. ഇവ വിശദ പരിശോധനക്ക് ബാലിസ്റ്റിക് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക്, ബോംബ് സ്ക്വാഡ് യൂനിറ്റ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.
വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ യു.എ.പി.എ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. മാവോവാദികളായ വയനാട് സ്വദേശി സോമന്‍, അട്ടപ്പാടി പുതൂര്‍ പന്നിയൂര്‍പ്പടികയിലെ അയ്യപ്പന്‍ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
വയനാട് സ്വദേശിയായ സോമനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പിടിയിലായ രൂപേഷിന് ശേഷം മാവോവാദികളുടെ രണ്ടാം വിഭാഗത്തിലെ പ്രധാനിയാണ് സോമന്‍.
ശനിയാഴ്ച പകലാണ് കടുകമണ്ണ ഊരിന് സമീപം ഉള്‍വനത്തില്‍ പട്രോളിങ് നടത്തുന്ന പൊലീസ്-തണ്ടര്‍ബോര്‍ട്ട് സേനാംഗങ്ങള്‍ക്ക് നേരെ മാവോവാദികള്‍ വെടിവെച്ചത്. സംഭവശേഷം ഉള്‍വനത്തിലേക്ക് പിന്‍വാങ്ങിയ മാവോവാദികളെ പിടികൂടാനായി പ്രത്യേക സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടു നിന്നുള്ള നക്സല്‍ വിരുദ്ധ സേനയും തണ്ടര്‍ബോള്‍ട്ടും വനമേഖലയില്‍ ക്യാമ്പ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.