ഭാര്യ സ്ഥാനാര്‍ഥി, തൊട്ടടുത്ത് ഭര്‍ത്താവ് വിമതന്‍

കോട്ടക്കല്‍: ഭാര്യ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥാനാര്‍ഥിയായപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഭര്‍ത്താവ് തൊട്ടടുത്ത വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. പെരുമണ്ണ ക്ളാരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളിലാണ് ദമ്പതികളുടെ മത്സരം. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റായ ചോലയില്‍ സുഹ്റാബിയാണ് എട്ടാം വാര്‍ഡായ പുത്തൂരില്‍ മത്സരിക്കുന്നത്. മുസ്ലിംലീഗും, എല്‍.ഡി.എഫും ഇവിടെ മത്സരിക്കുന്നുണ്ട്. കുറുകത്താണി വാര്‍ഡിലാണ് ഭര്‍ത്താവ് ചോലയില്‍ ഇസ്മയില്‍ വിമതനായി മത്സരിക്കുന്നത്. പൂഴിത്തറ അസീസാണ് കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥി. മണ്ണിങ്ങല്‍ കുഞ്ഞാലന്‍കുട്ടി എല്‍.ഡി.എഫ്, റഫീഖ് ദേവര്‍പറമ്പില്‍ ലീഗ് സ്ഥാനാര്‍ഥികളായും മത്സരിക്കുന്നു. കോണ്‍ഗ്രസിന് വെല്ലുവിളിയല്ളെങ്കിലും വിമതനെതിരെ നടപടിക്കൊരുങ്ങുകയാണ് മണ്ഡലം കമ്മിറ്റി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.