ദുബൈ: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍െറ ആവേശം പ്രവാസലോകത്തും മുറുകുന്നു. വിവിധ രാഷ്ട്രീയ കൂട്ടായ്മകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ രഹസ്യമായും പരസ്യമായും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും യോഗങ്ങളും നടന്നുവരികയാണ്. മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സി ദുബൈ കമ്മിറ്റി ഇത്തവണയും പ്രവാസികള്‍ക്ക് വോട്ടുചെയ്യാനായി നാട്ടിലേക്ക് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.
എയര്‍ ഇന്ത്യയുമായി സഹകരിച്ച് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനം ഈ മാസം 29ന് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കും.
യു.ഡി.എഫിനെ വിജയിപ്പിക്കുവാന്‍ ദുബൈ കെ.എം.സി.സി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പരമാവധി പ്രവാസികളെ വോട്ടു രേഖപ്പെടുത്തുന്നതിന് നാട്ടിലത്തെിക്കാനാണ് മുന്‍ കാലങ്ങളിലെന്നപോലെ ഈ പ്രാവശ്യവും വോട്ടു വിമാനം ഏര്‍പ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചാര്‍ട്ടേഡ് വിമാനത്തിനു പുറമേ ഓരോ ജില്ലാ മണ്ഡലം കമ്മിറ്റികളും പ്രത്യേകം കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് പരമാവധി വോട്ടര്‍മാരെ നാട്ടിലത്തെിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് സഹിതം ഈ മാസം 22നു മുമ്പ് ദുബൈ കെ.എം.സി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.