ബാലരാമപുരം: തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവം. സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥികളുടെ ബന്ധുക്കള്‍ സ്ക്വാഡ് വര്‍ക്ക് തുടങ്ങി. ബാലരാമപുരം പഞ്ചായത്തിലെ ശാലിഗോത്രത്തെരുവിലെയും വാണിഗോത്രത്തെരുവിലെയും വോട്ടര്‍മാരില്‍ നല്ളൊരുഭാഗം തമിഴ്നാട്ടിലാണ് താമസം. ശാലിയര്‍ വിഭാഗത്തില്‍നിന്ന് മൂന്ന് വാര്‍ഡിലായി പ്രമുഖ മുന്നണികളിലെല്ലാം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.
നാഗര്‍കോവില്‍, വടശ്ശേരി, വള്ളിയൂര്‍ തുടങ്ങിയ സ്ഥലങ്ങലില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തിക്കഴിഞ്ഞു. വോട്ട് ചെയ്യാനത്തെുന്നവര്‍ക്ക് വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കുന്നുണ്ട്. എല്ലാ വാര്‍ഡുകളിലുമായി നാനൂറിലേറെ വോട്ടര്‍മാരാണ് തമിഴ്നാട്ടിലുള്ളത്. രാജഭരണ കാലത്ത് ബാലരാമപുരത്ത് കൈത്തറി വസ്ത്രനിര്‍മാണത്തിനും എണ്ണയാട്ടിനുംകൊണ്ട് വന്നവരാണിവര്‍. പലര്‍ക്കും ശാലിഗോത്ര തെരുവില്‍ സ്ഥലവും മറ്റുമുള്ളവരാണ്. അതേസമയം, തമിഴ്നാട്ടിലും കേരളത്തിലും വോട്ട് ഉള്ളവരാണത്രേ ഏറെപ്പേരും. റേഷന്‍കാര്‍ഡില്‍ പേരുള്ളതാണ് പലര്‍ക്കും ഗുണം ചെയ്യുന്നത്. മൂന്ന് വാര്‍ഡുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ശാലിയര്‍ വിഭാഗത്തിന് പ്രധാന പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.