പാര്‍ട്ടിക്ക് സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടി വീണ്ടും വി.എസ്

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിന് സംഭവിച്ച പിഴവുകള്‍ തുറന്നു പറഞ്ഞ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. പുനഃപ്രസിദ്ധീകരണം ആരംഭിച്ച ജനശക്തി മാസികയുടെ പുതിയ ലക്കത്തിലാണ് പാര്‍ട്ടിയുടെ പോരായ്മകളും പിഴവുകളും ചൂണ്ടിക്കാട്ടി വി.എസ് രംഗത്തെത്തിയത്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യം സി.പി.എമ്മിന് ദോഷം ചെയ്തെന്നും 18 സീറ്റ് ലഭിക്കേണ്ടിടത്ത് നാല് സീറ്റില്‍ പാര്‍ട്ടി ഒതുങ്ങിയെന്നും വി.എസ് വ്യക്തമാക്കി. വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടിയത് പാര്‍ട്ടിക്ക് സംഭവിച്ച പോരായ്മയാണ്. 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യക്തിവിരോധത്തിന്‍െറ പേരില്‍ ചിലയാളുകള്‍ തനിക്ക് സീറ്റ് നിഷേധിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റ് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

ജനതാദള്‍, ആര്‍.എസ്.പി കക്ഷികള്‍ എല്‍.ഡി.എഫ് വിട്ടുപോയത് മുന്നണിക്ക് ക്ഷീണം ചെയ്തു. അവരെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ് അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.











 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.