പത്രിക തള്ളിയ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ ഹൈകോടതി അനുമതി

ആലത്തൂര്‍ (പാലക്കാട്): കാവശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡായ പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ. ഉദയകുമാറിന് മത്സരിക്കാന്‍ ഹൈകോടതി അനുമതി. വ്യാഴാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ മില്‍മ ജീവനക്കാരന്‍ കൂടിയായ ഉദയകുമാറിന്‍െറ പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളിയിരുന്നു. മില്‍മ ജീവനക്കാര്‍ക്ക് മത്സരിക്കാന്‍ പടില്ളെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതിനെതിരെ ഉദയകുമാര്‍ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു. ഉദയകുമാറടക്കം പാലക്കാട് കല്ളേപ്പുള്ളിയില്‍ മില്‍മ പ്ളാന്‍റിലെ നാലുപേര്‍ ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലേക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. മറ്റുള്ളവരുടെ പത്രിക വരണാധികാരികള്‍ അംഗീകരിച്ചപ്പോള്‍ ഉദയകുമാറിന്‍െറ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു ഹരജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.