കൊച്ചി: സിനിമാതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ കൊച്ചി പൊലീസ് തിരിച്ചടി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചത് തെളിയിക്കാനാവശ്യമായ പരിശോധനാ സംവിധാനം ഇല്ളെന്ന് കാട്ടി ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് രക്തസാമ്പ്ളുകള്‍ തിരിച്ചയച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടത്തൊനുള്ള ബയോമെഡിക്കല്‍ പരിശോധന സംവിധാനം ഇല്ളെന്നാണ് ലാബ് അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഫോറന്‍സിക് ലാബാണ് ഹൈദരാബാദിലേത്. എന്നാല്‍, പരിശോധന ഫലം സംബന്ധിച്ച് ഒരു നിഗമനവും ലാബില്‍ നടത്തിയിട്ടില്ളെന്ന് പൊലീസ് പറഞ്ഞു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, കൊക്കെയ്ന്‍ കൈവശംവെച്ചെന്ന കേസ് ഇവര്‍ക്കെതിരെയുണ്ട്. ഈ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പരമാവധി ശിക്ഷ ആറുമാസം മാത്രമണെന്നും കേസില്‍ ലാബ് റിപ്പോര്‍ട്ട് പൊലീസിന് തിരിച്ചടിയാകില്ളെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.
അഞ്ച് പ്രതികളുടെയും രക്തസാമ്പ്ളുകളില്‍ കൊക്കെയ്നിന്‍െറ അംശം കണ്ടത്തൊനായില്ളെന്ന് നേരത്തേ കാക്കനാട് റീജനല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പൊലീസ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്കായി രക്തസാമ്പ്ളുകള്‍ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്കയച്ചത്. രക്തത്തില്‍ കൊക്കെയ്നിന്‍െറ അംശം കണ്ടത്തെുന്നതിന് ഗ്യാസ്ക്രോമാറ്റോഗ്രഫി ടെസ്റ്റാണ് കാക്കനാട് ലാബില്‍ നടത്തിയത്. എന്നാല്‍, പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് വ്യക്തമാകണമെങ്കില്‍ എച്ച്.പി.എല്‍.സി ടെസ്റ്റ് നടത്തണമെന്നായിരുന്നു പൊലീസ് നിലപാട്. പൊലീസ് ലഭ്യമാക്കിയ സാമ്പ്ളുകള്‍ ഉപയോഗിച്ച് ഈ ടെസ്റ്റ് നടത്താന്‍ കഴിയില്ളെന്ന് കാണിച്ചാണ് ലാബ് അധികൃതര്‍ ഇത് തിരിച്ചയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.