കെ.എസ്.ആര്‍.ടി.സി: പണിമുടക്കില്‍നിന്ന് പിന്മാറണം -മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആവശ്യങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഗണിക്കാമെന്നും 20ന് പ്രഖ്യാപിച്ച പണിമുടക്കില്‍നിന്ന് പിന്മാറണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എസ്.ആര്‍.ടി.ഇ.എ, ടി.ഡി.എഫ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് പണിമുടക്ക് ഗുണകരമാകില്ല. എംപാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നകാര്യം ഗൗരവമായി പരിഗണിക്കും. ഫെബ്രുവരിയില്‍ എംപാനല്‍ ജീവനക്കാരുടെയും സി.എല്‍.ആര്‍ വര്‍ക്കര്‍മാരുടെയും ദിവസവേതനം 30 രൂപ വര്‍ധിപ്പിച്ചിരുന്നു. ക്ഷാമബത്ത കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്ന ആവശ്യവും പരിഗണിക്കും. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 42 ശതമാനമായിരുന്നു ഡി.എ കുടിശ്ശിക ഇപ്പോള്‍ അത്രയുമില്ല. ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ട്ട്യമുണ്ടാക്കി 1300 കോടി വായ്പ ലഭ്യമാക്കാന്‍  നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് കെ.ടി.ഡി.എഫ്.സിയുടെ വായ്പ അടച്ചുതീര്‍ക്കും. എല്ലാ മാസവും 15ന് മുമ്പ് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.