സ്ത്രീ വിരുദ്ധ പരാമര്‍ശം: കോളജ് മാഗസിന്‍ പിന്‍വലിച്ചു; എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ കോളജ് മാഗസിന്‍  വിവാദമായതിനെ തുടര്‍ന്ന് മാനേജ്മെന്‍റ് പിന്‍വലിച്ചു. അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജില്‍ പുറത്തിറക്കിയ മാഗസിന്‍ ആണ് പിന്‍വലിച്ചത്.  എഡിറ്റര്‍ ബിബിന്‍ ബോബച്ചനെ പ്രിന്‍സിപ്പാള്‍ സസ്പെന്‍റ് ചെയ്യുകയും  ചെയ്തു.

കെ.എസ്.യു പ്രതിനിധി മാഗസിന്‍ എഡിറ്ററായ ‘സീസണ്‍സ് 2015’ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനില്‍  105 ാം പേജില്‍ കാമ്പസ് നിഘണ്ടു എന്ന പേരിലുള്ള പേജില്‍ ആണ് സ്ത്രീ വിരുദ്ധ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്.

സെപ്റ്റംബര്‍ 20ന് സാഹിത്യകാരനായ ബിന്യാമിനാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മാഗസിന്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.

സ്ത്രീകളെയും അവരുടെ ശാരീരിക അവസ്ഥകളെയും ദ്വയാര്‍ത്ഥത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് വരുന്ന സവിശേഷ പദാവലികള്‍ ആണ്  കാമ്പസ് നിഘണ്ടു എന്ന് മാഗസിനില്‍ വിശദീകരിക്കുന്നുമുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മാഗസിനുകളിലെ വാക്കുകളെന്നും ഇത് അംഗീകരിക്കാന്‍ പറ്റില്ളെന്നും കോളജ് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെയാണ്  മാനേജ്മെന്‍റ് യോഗം കൂടി മാഗസിന്‍ പിന്‍വലിക്കുന്നുവെന്ന് അറിയിച്ചത്. അതേസമയം, ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെ കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും ഇത് വീട്ടില്‍ കൊണ്ട് പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.