മൂന്നാര്‍: പെമ്പിളൈ ഒരുമൈയുടെ പത്രിക സമര്‍പ്പണം സര്‍വത്ര ആശയക്കുഴപ്പത്തില്‍. ആരാണ് സ്ഥാനാര്‍ഥികളെന്നുപോലും തിരിച്ചറിയാനാകാത്ത നിലയിലാണ് ഇവര്‍. വൈകീട്ട് മത്സരിക്കുന്നവരുടെ പട്ടിക വെളിപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി രാവിലെ മുതല്‍ തൊഴിലാളികള്‍ തര്‍ക്കത്തിലായിരുന്നു. പത്രിക സമര്‍പ്പിച്ചവരുടെ പേരുകള്‍ സ്വരൂപിക്കാന്‍ പോലുമാകാതെ നേതൃത്വം കുഴങ്ങി. കൃത്യമായ വിവരങ്ങള്‍ കൈമാറാത്തതിനാല്‍ നിരവധി പേരാണ് മത്സരിക്കാന്‍ രാവിലെ തന്നെ എത്തിയത്. പല വാര്‍ഡുകളിലും ഒന്നിലധികം പത്രികകളാണ് പെമ്പിളൈ ഒരുമൈക്കായി സമര്‍പ്പിച്ചത്. രാത്രിയായിട്ടും ചിത്രം തെളിഞ്ഞിട്ടില്ല.
ഇതിനാല്‍ നേതാവ് ഗോമതി അഗസ്റ്റിനാണ് ഏറ്റവും കൂടുതല്‍ വലഞ്ഞത്. രാവിലെ 11ന് മൂന്നാറിലെ സമരപ്പന്തലില്‍നിന്ന് പത്രിക സമര്‍പ്പണത്തിന് ദേവികുളത്തിലേക്ക് യാത്രയായ ഗോമതിക്ക് പത്രിക സമര്‍പ്പിക്കേണ്ട ഓഫിസിനെക്കുറിച്ച് പോലും ധാരണയില്ലായിരുന്നു. സ്ത്രീ തൊഴിലാളികളുടെയും ബന്ധുക്കളുടെയും ഒപ്പവും വന്ന ഗോമതി റവന്യൂ ഡിവിഷനല്‍ ഓഫിസിന് പകരം ദേവികുളം ബ്ളോക് ഓഫിസിലാണ് വന്നിറങ്ങിയത്. വാഹനത്തില്‍നിന്നിറങ്ങിയപ്പോഴാണ് പത്രിക സമര്‍പ്പിക്കേണ്ടത് ഇവിടെയല്ളെന്ന് അറിഞ്ഞത്.
തുടര്‍ന്ന് വീണ്ടും വാഹനത്തില്‍ കയറി റവന്യൂ ഡിവിഷനല്‍ ഓഫിസിലേക്ക് യാത്രയായി. ഓഫിസില്‍ എത്തിയപ്പോഴാകട്ടെ തനിക്ക് പകരം മറ്റൊരു തൊഴിലാളി സ്ത്രീ പത്രിക സമര്‍പ്പിച്ച വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് ഓഫിസ് കോമ്പൗണ്ടില്‍ പോലും കയറാതെ മണിക്കൂറുകളോളം വഴിയരികില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് ദേവികുളം ബ്ളോക്കിന് പകരം നല്ലതണ്ണി ബ്ളോക്കിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കി. ട്രേഡ് യൂനിയനുകള്‍ തങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗോമതിയോടൊപ്പം പത്രിക സമര്‍പ്പിക്കാനത്തെിയ സ്ത്രീ തൊഴിലാളികള്‍ ആരോപിച്ചു. മൂന്നാര്‍, പള്ളിവാസല്‍, ദേവികുളം പഞ്ചായത്തുകളിലായി 37 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഏഴു ബ്ളോക് വാര്‍ഡുകളിലും രണ്ടു ജില്ലാ പഞ്ചായത്ത് വാര്‍ഡിലുമാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.