പെരുമ്പാവൂര്‍: കൗണ്‍സിലറായിക്കേ നഗരസഭക്ക് നഷ്ടം വരുത്തിയവര്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ കിട്ടിയത് എട്ടിന്‍െറ പണി. 2000ത്തില്‍ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോപ്ളക്സ് നിര്‍മാണത്തില്‍ 5,24,324 രൂപയുടെ ക്രമക്കേട് നടത്തിയതും 1995ല്‍ സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് സോഡിയം വേപ്പര്‍ ലാമ്പുകള്‍ വാങ്ങി 4,71,857 രൂപ നഷ്ടം വരുത്തുകയും ചെയ്ത അഞ്ച് കൗണ്‍സിലര്‍മാര്‍ പത്രിക നല്‍കിയപ്പോള്‍ കുടിശ്ശികയായി നഗരസഭയുടെ കണക്കില്‍പെടുത്തിയ തുക ഈടാക്കി.
2000ല്‍ എന്‍.സി. മോഹനന്‍ ചെയര്‍മാനായിരുന്ന കൗണ്‍സിലിലെ അംഗങ്ങളായിരുന്നു ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന വി.പി. ബാബു (ഒന്നാം വാര്‍ഡ് ), അഡ്വ. പി.എ. ബിന്ദു (എട്ടാം വാര്‍ഡ്), ടി.എന്‍. അശോക് കുമാര്‍(അഞ്ചാം വാര്‍ഡ്) എന്നിവര്‍. ഇവരില്‍നിന്ന് 40,333 രൂപ വീതമാണ് ഈടാക്കിയത്. 14 പേര്‍ പങ്കെടുത്ത കൗണ്‍സില്‍ മീറ്റിങ്ങിലാണ് കോംപ്ളക്സ് പണിയാന്‍ തീരുമാനിച്ചത്. പണി ചെയ്തവകയില്‍ കരാറുകാരന് പണം നല്‍കാന്‍ താമസിച്ചതുകൊണ്ട് കരാറുകാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് നഗരസഭക്ക് 524324 രൂപയുടെ നഷ്ടം വരുത്തിയതായി ലോക്കല്‍ ഫണ്ട് അക്കൗണ്ട് കമ്മിറ്റി കണ്ടത്തെിയിരുന്നു.
1995ല്‍ ടി.പി. ഹസന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലഘട്ടത്തില്‍ സോഡിയം വേപ്പര്‍ ലാമ്പുകള്‍ വാങ്ങിയ ഇനത്തില്‍ 471857 രൂപയുടെ നഷ്ടം നഗരസഭക്ക് ഭരണസമിതി വരുത്തിവെച്ചതായി കമ്മിറ്റി കണ്ടത്തെിയിരുന്നു. അന്ന് കൗണ്‍സില്‍ അംഗങ്ങളായ ബിജി സദാശിവന്‍, എസ്.എസ്. അലി എന്നിവര്‍ രംഗത്തുണ്ട്. ഇവരില്‍നിന്ന് 27698 രൂപയാണ് ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.