കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് കൊല്ലം ഡി.സി.സിക്ക് കോണ്‍ഗ്രസ് നേതൃത്വം അന്ത്യശാസന നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ എന്നിവരാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഒരേ സീറ്റിലേക്കു ഒന്നിലേറെ കോണ്‍ഗ്രസുകാര്‍ പത്രിക നല്‍കുന്ന സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കെ.പി.സി.സി നിര്‍ദേശിച്ചു.
എ^ ഐ ഗ്രൂപ്പ് തര്‍ക്കം ജില്ലയിലെ യു.ഡി.എഫിനെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോര്‍പറേഷനില്‍ ഗ്രൂപ്പുകളുടെ സീറ്റ് വിഭജനത്തെച്ചൊല്ലി വന്‍ തര്‍ക്കമാണ് ഉയര്‍ന്നിരിക്കുന്നത്. യു.ഡി.എഫുമായി പിണങ്ങി മുസ്ലിം ലീഗ് 12 ഡിവിഷനില്‍ പത്രിക നല്‍കിയതിനു പിന്നാലെയാണ് പുതിയ പ്രതിസന്ധി.
തിങ്കളാഴ്ച വൈകിട്ട് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വാക്കേറ്റം അടിയുടെ വക്കിലെത്തിയിരുന്നു. എല്ലാ സീറ്റിലും മത്സരിക്കാന്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തീരുമാനിച്ചിട്ടുണ്ട്. ആര്‍.എസ്.പി. മുന്നണിയിലത്തെിയതോടെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ യു.ഡി.എഫിന് സാധ്യത തെളിഞ്ഞതാണ് കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.