തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് വാടക കൊലയാളിയും പ്രവീണ്‍ വധക്കേസ് പ്രതിയുമായ പള്ളുരുത്തി പ്രിയന്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനായി തന്നെ കരുവാക്കാന്‍ ശ്രമിക്കുന്നതായും പ്രിയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ബിജുരമേശിനെ കണ്ടിട്ടില്ളെ ന്നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ടില്ളെ ന്നും പ്രിയന്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വേണ്ടി സ്വാമിയെ വധിച്ചെന്ന് ബിജു രമേശിനോടു പറഞ്ഞിട്ടില്ല. ഇതേ ആരോപണങ്ങള്‍ മുമ്പും തന്‍െറ പേരിലുയര്‍ന്നതാണ്. അന്ന് ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ തുടരന്വേഷണമുണ്ടാവുകയാണെങ്കില്‍ പൊലിസുമായി സഹകരിക്കും. നിരന്തരം വേട്ടയാടപ്പെട്ടതിനെ തുടര്‍ന്നാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നാടുവിട്ടതെന്നും പ്രിയന്‍ പറഞ്ഞു. ബിജുവിന്‍െറ ആരോപണം ഉയര്‍ന്നതു മുതല്‍ പ്രിയന്‍ ഒളിവിലായിരുന്നു. വിവാദത്തില്‍ ആദ്യമായാണ് പ്രിയന്‍െറ പ്രതികരണം വരുന്നത്.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്നായിരുന്നു ബിജു രമേശ് ആരോപിച്ചിരുന്നത്. വെള്ളാപ്പള്ളി നടേശന് വേണ്ടിയാണ് ശാശ്വതികാനന്ദയെ കൊലപ്പെടുത്തിയതെന്ന് പ്രിയന്‍ സമ്മതിച്ചതായി ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.