സംസ്ഥാനത്ത് 28,000ത്തോളം എയ്ഡ്സ് ബാധിതര്‍

തൃശൂര്‍: സംസ്ഥാനത്ത് 28,000ത്തോളം എയ്ഡ്സ് ബാധിതര്‍. ആരോഗ്യവകുപ്പിന്‍െറ കണക്ക് പ്രകാരമാണിത്. സംസ്ഥാനത്തെ ജ്യോതിസ്സ് കേന്ദ്രങ്ങള്‍ മുഖേന നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. എന്നാല്‍, പരിശോധനക്ക് വിധേയരാവാത്ത നിരവധി എച്ച്.ഐ.വി ബാധിതര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് തലസ്ഥാനമായ തിരുവനന്തപുരത്തും സാംസ്കാരിക തലസ്ഥാനമായ തൃശൂരിലുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറവ് വയനാട് ജില്ലയിലാണ്.

ജ്യോതിസ്സ് കേന്ദ്രങ്ങള്‍ വഴി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഗസ്റ്റ് വരെ കേരളത്തില്‍ 27,173 എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്ത് 5263ഉം തൃശൂരില്‍ 4505ഉം എച്ച്.ഐ.വി ബാധിതരാണുള്ളത്. കോഴിക്കോട്ട് 4113ഉം പാലക്കാട്ട് 2363ഉം എറണാകുളത്ത് 1758ഉം കണ്ണൂരില്‍ 1532ഉം കോട്ടയത്ത് 2339ഉം കാസര്‍കോട്ട് 1302ഉം ആലപ്പുഴയില്‍ 1191ഉം എച്ച്.ഐ.വി ബാധിതരുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊല്ലം ^998, പത്തനംതിട്ട ^637, മലപ്പുറം ^532, ഇടുക്കി ^398 എച്ച്.ഐ.വി ബാധിതരുമുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. വയനാട് 242 പേര്‍ മാത്രമാണ് എച്ച്.ഐ.വി ബാധിതര്‍.

ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കൂടുതലെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിലയിരുത്തല്‍. പത്ത് എ.ആര്‍.ടി കേന്ദ്രങ്ങളും 13 ലിങ്ക് എ.ആര്‍.ടി കേന്ദ്രങ്ങളും വഴി എയ്ഡ്സ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.