കാസര്‍കോട്: രാജ്യത്ത് വളരുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ (ക്യു.എല്‍.എസ്) 20ാം വാര്‍ഷിക സംസ്ഥാന സംഗമം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ പൊതുമനസ്സ് എപ്പോഴും മതേതരത്വത്തോടൊപ്പമാണ്. മതന്യൂനപക്ഷങ്ങള്‍ കൂടുതല്‍ പ്രതിബദ്ധതയുള്ളവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍െറ ബഹുസ്വരത അംഗീകരിക്കാത്തവര്‍ ഭരണകര്‍ത്താക്കളാകുന്നത് അപകടമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. അന്ധവിശ്വാസത്തിനെതിരെ ശബ്ദിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ ചെറുത്തുനില്‍പ് ഉയരണം. ആഗോള ഭീകരതയും തീവ്രവാദവും ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ ഖുര്‍ആനിന്‍െറ സംയമന നിലപാട് ലോകത്തിന് പരിചയപ്പെടുത്തണമെന്നും ഖുര്‍ആന്‍ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഭീകരതയെ ന്യായീകരിക്കുന്ന പ്രവണതക്കെതിരെ പ്രതിരോധം ഉയരേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് പ്രഫ. യു.പി. യഹ്യാ ഖാന്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമള ദേവി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. കമറുദ്ദീന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍.എ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് നല്‍കി. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. മതഭേദമന്യേ എല്ലാവര്‍ക്കും ഖുര്‍ആന്‍ പഠിക്കാന്‍ ക്യു.എല്‍.എസിനു കീഴില്‍ ആരംഭിച്ച വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യന്‍ ഇസ്ലാഹീ മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ മുന്‍മന്ത്രി സി.ടി. അഹമ്മദലി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സണ്ണി ജോസഫ്, അബ്ബാസ് ബീഗം എന്നിവര്‍ സം
സാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.