ദലിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

എടവണ്ണ: ദലിത് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പാണ്ടിയാട് സ്വദേശി ശുഹൈലിനെ (22) പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എം. പ്രദീപ് കുമാര്‍, എടവണ്ണ എസ്.ഐ അമൃത് രംഗന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു. പ്രതിയെ പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം യുവാവ് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതിനെതുടര്‍ന്ന് മനോവിഷമത്തിലായ വിദ്യാര്‍ഥിനി വിഷം കഴിച്ചതിനത്തെുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് എടവണ്ണ പൊലീസില്‍ പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.