നെടുമ്പാശ്ശേരി: കഴിഞ്ഞദിവസം അങ്കമാലിയില്‍ പിടിയിലായ മാവോവാദി നേതാവ് ജിതേന്ദര്‍ ഒറാമിന് വയനാട്ടിലും ബന്ധമെന്ന് പൊലീസ് പറഞ്ഞു. ഝാര്‍ഖണ്ഡില്‍ വിവിധ കേസുകളില്‍ പ്രതിയായതിനത്തെുടര്‍ന്ന് ഒളിവില്‍ കഴിയാന്‍ 2011ലാണ് ഇയാള്‍ കേരളത്തിലത്തെിയത്. വയനാട്ടിലെ ഹാരിസണ്‍സ് മലയാളത്തിന്‍െറ തോട്ടത്തിലാണ് കുറെ നാള്‍ ജോലി ചെയ്തത്. അവിടെ മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെന്നാണ് പൊലീസിന്‍െറ സംശയം.
കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ ഝാര്‍ഖണ്ഡ് പൊലീസിന് ഉടനെ വിട്ടുനല്‍കുകയില്ല. കേരളത്തിലെ മാവോവാദി പ്രവര്‍ത്തനത്തില്‍ ഇയാളുടെ പങ്കാളിത്തം പൂര്‍ണമായി അന്വേഷിക്കേണ്ടതുണ്ട്.
ഇതിന് കേരള പൊലീസ് കോടതിയില്‍ പ്രത്യേകഹരജി നല്‍കും. ഭീകരവിരുദ്ധ സ്ക്വാഡും ഇയാളെ പ്രത്യേകമായി ചോദ്യം ചെയ്യും. കേരളത്തില്‍നിന്ന് പലപ്പോഴായി നാല്‍പതിലേറെ സിം കാര്‍ഡുകള്‍ ജിതേന്ദര്‍ തരപ്പെടുത്തിയിട്ടുണ്ട്. ഇത് പലതും ഝാര്‍ഖണ്ഡിലാണ് ഉപയോഗിക്കുന്നത്. ഈ നമ്പറുകളെല്ലാം കണ്ടത്തൊനും സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേ
ണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.