കോഴിക്കോട്: കരുവണ്ണൂര്‍ മിനിസ്റ്റേഡിയത്തിനു മുന്നില്‍ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കരുവണ്ണൂര്‍ മുതുവന്‍വള്ളി അജീഷ് (32), തൈക്കണ്ടി പ്രവീണ്‍കുമാര്‍ (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15നാണ് അപകടം.
നടുവണ്ണൂരില്‍നിന്ന് കരുവണ്ണൂരിലേക്കു വരുകയായിരുന്നു സ്കൂട്ടര്‍ യാത്രക്കാര്‍. ഇവര്‍ ഓടിച്ച ആക്ടിവ സ്കൂട്ടറും കുറ്റ്യാടി ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.
സ്കൂട്ടര്‍ വലതുഭാഗത്തുള്ള മിനിസ്റ്റേഡിയത്തിലേക്കു തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ബസിനടിയില്‍പെട്ട യാത്രക്കാരെ എക്സ്കവേറ്റര്‍ എത്തിച്ച് ബസ് ഉയര്‍ത്തിയാണ് പുറത്തെടുത്തത്. മിലിട്ടറി സര്‍വിസില്‍ ജോലിചെയ്യുന്ന പ്രവീണ്‍കുമാര്‍ തൈക്കണ്ടി ബാലകൃഷ്ണന്‍െറയും സീമയുടെയും മകനാണ്. ഭാര്യ: ചിത്ര. മക്കള്‍: ദേവു, നന്ദു. സഹോദരി: പ്രീത.
മുതുവന്‍വള്ളി രാമുണ്ണിയുടെ മകനായ അജീഷ് അവിവാഹിതനാണ്. പരേതയായ കാര്‍ത്യായനിയാണ് മാതാവ്. സഹോദരങ്ങള്‍: അഭിലാഷ്, ഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.