കരിപ്പൂര്‍ വെടിവെപ്പ്: സീതാറാം ചൗധരി ആശുപത്രി വിട്ടു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആശുപത്രി വിട്ടത് പൊലീസ് അറിവോടെയെന്ന് സൂചന. വെടിവെക്കാനുപയോഗിച്ച തോക്കിന്‍െറ ഉടമയും സി.ഐ.എസ്.എഫ് ഭടനുമായ സീതാറാം ചൗധരിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രി വിട്ടത്.
ഇദ്ദേഹത്തിന്‍െറ കൈപ്പത്തിയില്‍ വെടിയുണ്ട തുളച്ച് കയറിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹം നാട്ടിലേക്ക് പോവുമെന്നാണ് സൂചന. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് പറ
ഞ്ഞിരുന്നത്.
എസ്.എസ്. യാദവ് എന്ന ജവാന്‍ വെടിവെപ്പില്‍ മരിക്കാന്‍ കാരണമായ തോക്ക് സംഭവം നടന്നതിന് ശേഷവും ചൗധരിയുടെ കൈയിലായിരുന്നു. ഇദ്ദേഹത്തിനെതിരെ കേസെടുക്കുമെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.
അഗ്നിശമന സേന ഉദ്യോഗസ്ഥനായ സണ്ണി തോമസിന്‍െറ പരാതിയില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് പിന്നീട് പൊലീസ് പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
യാദവ് മരിക്കാനിടയായ വെടിയുതിര്‍ക്കുന്നത് ആരാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ളെങ്കിലും തുടര്‍ന്ന് രണ്ടുതവണ ചൗധരി വെടിവെക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചിരുന്നു.
രണ്ട് അഗ്നിശമന സേനാ ജീവനക്കാരുടെ പരാതിയിലും സീതാറാം ചൗധരി പ്രതിയാണ്. ഈ കേസില്‍ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.