തിരുവനന്തപുരം/മൂന്നാര്‍: വേതനവര്‍ധനവ് സംബന്ധിച്ച പി.എല്‍.സി ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ളെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. എന്നാല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഇന്നുതന്നെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ സമവായത്തിലത്തൊന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നുംമന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ പുരോഗതിയില്ളെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ വന്നതോടെ മൂന്നാറിലെ സമരരംഗത്ത് വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സ്ത്രീതൊഴിലാളികളില്‍ പലരും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വാര്‍ത്തയോട് പ്രതികരിച്ചത്.
തോട്ടം ഉടമകളുടെ കടുംപിടിത്തം മൂലമാണ് ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാകാത്തത് എന്നാണ് അറിയുന്നത്. 232 രൂപയില്‍ കൂടുതല്‍ കൂലി നല്‍കിയാല്‍ വ്യവസായം നഷ്ടത്തിലാകുമെന്ന നിലപാടിലാണ് ഇവര്‍.
ദിവസവേതനം 500 രൂപ വേണം എന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചു നില്‍ക്കുമ്പോഴും ഇത് 400 രൂപയിലോ 350 രൂപയിലോ എത്തിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.