തൃശൂര്‍: നഗരത്തില്‍ ഏറ്റവും തിരക്കുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ റോഡിലെ ജ്വല്ലറിയിലും ബാങ്കിലും മോഷണ ശ്രമം. ‘അയോധ്യ’ ജ്വല്ലറിയിലും തൊട്ടടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലുമാണ് മോഷണത്തിന് ശ്രമം ഉണ്ടായിട്ടുള്ളത്. ബാങ്കില്‍ സി.സി ടി.വി കണക്ഷന്‍ വിഛേദിച്ച നിലയിലാണ്. മേശ വലിപ്പുകള്‍ തുറന്നിട്ടുണ്ട്. ജ്വല്ലറിയുടെ ചുമര്‍ തുരന്നിട്ടുണ്ട്. ഒരു ഉളി ഉപേക്ഷിച്ച നിലയില്‍ കണ്ടു. ജ്വല്ലറിയിലെ സി.സി ടി.വി കാമറ പ്രവര്‍ത്തനക്ഷമമാണ്. അതിനാല്‍ എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. രണ്ടിടത്തും ഒന്നും നഷ്ടപ്പെട്ടിട്ടില്ളെന്നാണ് പ്രാഥമിക നിഗമനം. സിറ്റി പൊലിസ് കമീഷണര്‍ കെ.ജി. സൈമണും അസിസ്റ്റന്‍റ് കമീഷണര്‍ ശിവ വിക്രമും അന്വേഷണത്തിനെ ത്തി. തൃശൂര്‍ ജില്ലയില്‍ സമീപ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള മോഷണം പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.