മൂന്നാര്‍: രാഷ്ട്രീയക്കാരെയും സമരപ്പന്തലിലേക്ക് സ്വാഗതം ചെയ്ത് പെമ്പിളൈ ഒരുമൈ. ശനിയാഴ്ച വേദിയിലത്തെിയ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന നേതാവ് കെ.പി. രാജേന്ദ്രന്‍ എന്നിവരെ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇതുവരെ രാഷ്ട്രീയക്കാരെയും പാര്‍ട്ടി നേതാക്കളെയും അകറ്റിനിര്‍ത്തുന്ന നിലപാടാണ് സ്ത്രീ തൊഴിലാളികള്‍ സ്വീകരിച്ചിരുന്നത്.
സമരത്തിന്‍െറ ആദ്യദിനത്തില്‍ അനുനയത്തിന് എത്തിയ എസ്. രാജേന്ദ്രനെയും സി.പി.ഐ നേതാവായ പളനിവേലിനെയും ആട്ടിപ്പായിച്ച വേദിയില്‍തന്നെയാണ് സ്വീകരണം ലഭിച്ചത്. പൊതുജനങ്ങളില്‍നിന്ന് മുമ്പ് ലഭിച്ച സ്വീകാര്യതയും പിന്തുണയും കിട്ടാതെ വന്നതാണ് പുതിയ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഉച്ചക്കുശേഷം ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍െറ സംസ്ഥാന നേതാവ് അഡ്വ. സിന്ധുമോള്‍, ആശാമോള്‍, ജില്ലാ സെക്രട്ടറി എന്‍.വി. ശശിധരന്‍ എന്നിവരെയും വേദി പങ്കിടാന്‍ അനുവദിച്ചു
എം.എല്‍.എയെ ചെരിപ്പെറിഞ്ഞ തൊഴിലാളി മാപ്പുപറഞ്ഞു
പെമ്പിളൈ ഒരുമൈ സമരത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ ചെരിപ്പെറിഞ്ഞ് അപമാനിച്ച തൊഴിലാളിസ്ത്രീ ഐക്യ ട്രേഡ് വേദിയിലത്തെി പരസ്യമായി മാപ്പുചോദിച്ചു. കെ.ഡി.എച്ച്.പി കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാര്‍ ഡിവിഷന്‍ സ്വദേശിയായ ലക്ഷ്മിയാണ് മാപ്പുചോദിച്ചത്. മൂന്നാര്‍ സമരത്തില്‍ തങ്ങളെ തമിഴ് തീവ്രവാദികളെന്ന് ചിത്രീകരിച്ചെന്ന് പറഞ്ഞാണ് എം.എല്‍.എയെ അപമാനിച്ചത്. ഇതോടെ പെമ്പിളൈ ഒരുമൈയുടെ ഭാഗത്തുനിന്ന് ട്രേഡ് യൂനിയന്‍ പക്ഷത്തേക്ക് ചായുന്നവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞദിവസം പെമ്പിളൈ ഒരുമൈയുടെ പ്രമുഖ നേതാവ് ജയരാണി ഐക്യ ട്രേഡ് യൂനിയനിലേക്ക് ചേക്കേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.