കേരളത്തില്‍ ഇനി 471 വനിതാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ  പ്രസിഡന്‍റുമാരുടെ സംവരണം തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 152 ബ്ളോക് പഞ്ചായത്തുകളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും എട്ട് ബ്ളോക്കുകളില്‍ പട്ടികജാതി വനിതകള്‍ക്കും, ഏഴ് ഇടങ്ങളില്‍  പട്ടിക ജാതിക്കാര്‍ക്കും, രണ്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും, ഒന്ന് പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്.
14 ജില്ലാപഞ്ചായത്തുകളില്‍ ഏഴെണ്ണം വനിതകള്‍ക്കും, ഒന്ന് പട്ടികജാതി വിഭാഗത്തിനുമാണ്. മലപ്പുറം ജില്ലാപഞ്ചായത്തിലാണ് ഇക്കുറി പട്ടികജാതി സംവരണം. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണത്തില്‍ വനിതകള്‍ക്കാണ്  പ്രസിഡന്‍റ് സ്ഥാനം.  46 എണ്ണം പട്ടികജാതി വനിതകള്‍ക്കും, 46 എണ്ണം പട്ടികജാതിക്കാര്‍ക്കും, എട്ടുവീതം പട്ടികവര്‍ഗ വനിതകള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതകള്‍ക്ക് സംവരണം ചെയ്ത ബ്ളോക്കുകള്‍
അതിയന്നൂര്‍ (തിരുവനന്തപുരം), അഞ്ചല്‍ (കൊല്ലം), പട്ടണക്കാട് (ആലപ്പുഴ), വടവുകോട് (എറണാകുളം), കൊടകര (തൃശൂര്‍ ), ചിറ്റൂര്‍ (പാലക്കാട്), പെരിന്തല്‍മണ്ണ (മലപ്പുറം), കുന്ദമംഗലം (കോഴിക്കോട്)
പട്ടികജാതി വിഭാഗം:
മുഖത്തല (കൊല്ലം), കോന്നി (പത്തനംതിട്ട), പള്ളം (കോട്ടയം), അടിമാലി (ഇടുക്കി), ചൊവ്വന്നൂര്‍ (തൃശൂര്‍), ഒറ്റപ്പാലം (പാലക്കാട്), അരീക്കോട് (മലപ്പുറം).
പട്ടികവര്‍ഗ വനിത: അട്ടപ്പാടി (പാലക്കാട്), മാനന്തവാടി (വയനാട്).
പട്ടികവര്‍ഗം:
ദേവികുളം (ഇടുക്കി)
സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ബ്ളോക്കുകള്‍: (ജില്ല തിരിച്ച് )
തിരുവനന്തപുരം: നേമം, കിളിമാനൂര്‍, പെരുങ്കടവിള, പാറശ്ശാല, പോത്തന്‍കോട്
കൊല്ലം: ചടയമംഗലം, ശാസ്താംകോട്ട, വെട്ടിക്കവല, ഇത്തിക്കര, ചവറ
പത്തനംതിട്ട: പറക്കോട്, റാന്നി, മല്ലപ്പളളി, പന്തളം  
ആലപ്പുഴ:  ഭരണിക്കാവ് , ആര്യാട്, കഞ്ഞിക്കുഴി, ചെങ്ങന്നൂര്‍, തൈക്കാട്ടുശ്ശേരി, വെളിയനാട്
കോട്ടയം:  കാഞ്ഞിരപ്പളളി, മടപ്പളളി, ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം
ഇടുക്കി: അഴുത, കട്ടപ്പന, ഇളംദേശം
എറണാകുളം: വാഴക്കുളം, കോതമംഗലം, പാറക്കടവ്, മൂവാറ്റുപുഴ, കൂവപ്പടി, മുളന്തുരുത്തി
തൃശൂര്‍: പഴയന്നൂര്‍, ഒല്ലൂക്കര, ചാലക്കുടി, അന്തിക്കാട്, തളിക്കുളം, ചേര്‍പ്പ്, മുല്ലശ്ശേരി
പാലക്കാട്: തൃത്താല, പാലക്കാട്, മലമ്പുഴ, കുഴല്‍മന്ദം, കൊല്ലങ്കോട്
മലപ്പുറം: വണ്ടൂര്‍, കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍, മങ്കട, പൊന്നാനി
കോഴിക്കോട്:  കൊടുവള്ളി, ബാലുശ്ശേരി,  ചേളന്നൂര്‍, പേരാമ്പ്ര, പന്തലായനി
വയനാട്: കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി,
കണ്ണൂര്‍: തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍
കാസര്‍കോട്: കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക
ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വനിത സംവരണം
കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്.
പ്രസിഡന്‍റ്സ്ഥാനം പട്ടികജാതിവിഭാഗത്തിന് സംവരണം ചെയ്ത ജില്ലാപഞ്ചായത്ത്:  മലപ്പുറം
പ്രസിഡന്‍റ് സ്ഥാനം പട്ടികജാതിസ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഗ്രാമപഞ്ചായത്തുകള്‍
കരവാരം, ചിറയിന്‍കീഴ്, കരകുളം, മാണിക്കല്‍, കാട്ടാക്കട (തിരുവനന്തപുരം ജില്ല),
തൃക്കോവില്‍വട്ടം, കുളക്കട, പന്മന, ഇളമാട്, ചവറ (കൊല്ലം )
കോന്നി, റാന്നി, പെരുനാട്, കൊറ്റനാട് (പത്തനംതിട്ട)
ചുനക്കര, കൃഷ്ണപുരം, തൈക്കാട്ടുശ്ശേരി, ചേപ്പാട് (ആലപ്പുഴ)
മുളക്കുളം, തലയാഴം, (കോട്ടയം)
കാന്തല്ലൂര്‍, പീരുമേട് (ഇടുക്കി)
കോട്ടുവള്ളി, വെങ്ങോല, രായമംഗലം (എറണാകുളം)  
പുത്തൂര്‍, ആളൂര്‍ ,വെള്ളാങ്കല്ലൂര്‍, മണലൂര്‍, പാണഞ്ചേരി(തൃശൂര്‍)
നാഗലശ്ശേരി, വാണിയംകുളം, കുത്തന്നൂര്‍, കിഴക്കഞ്ചേരി, പിരായിരി, കപ്പൂര്‍, തിരുവേഗപ്പുറം (പാലക്കാട്)
ആലിപ്പറമ്പ്, പള്ളിക്കല്‍, കാലടി, കണ്ണമംഗലം, ചെറുകാവ് (മലപ്പുറം)  കട്ടിപ്പാറ, നടുവണ്ണൂര്‍, നരിക്കുനി (കോഴിക്കോട്)
നാറാത്ത് (കണ്ണൂര്‍)
ബെള്ളൂര്‍ (കാസര്‍കോട്)
പട്ടികജാതിവിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട പഞ്ചായത്തുകള്‍:
കടയ്ക്കാവൂര്‍, നാവായിക്കുളം, പുളിമാത്ത്, പാറശ്ശാല  (തിരുവനന്തപുരം)
മയ്യനാട്, പെരിനാട്, ഉമ്മന്നൂര്‍, തലവൂര്‍, തൊടിയൂര്‍ (കൊല്ലം)
കലഞ്ഞൂര്‍, കടമ്പനാട് (പത്തനംതിട്ട)
ഭരണിക്കാവ്, വള്ളിക്കുന്നം, വെണ്‍മണി (ആലപ്പുഴ)
മുണ്ടക്കയം, തലയോലപ്പറമ്പ്, പനച്ചിക്കാട് (കോട്ടയം)
നെടുങ്കണ്ടം, വെള്ളത്തൂവല്‍, കൊക്കയാര്‍ (ഇടുക്കി)
എളങ്കുന്നപ്പുഴ, കൂവപ്പടി, പള്ളിപ്പുറം, ഐക്കരനാട് (എറണാകുളം)  
ചേലക്കര, മറ്റത്തൂര്‍, ചേര്‍പ്പ്, കടങ്ങോട്, മാള (തൃശൂര്‍)
എലപ്പുള്ളി, പുതുശ്ശേരി, കൊടുവായൂര്‍, അമ്പലപ്പാറ, അലനല്ലൂര്‍, കുഴല്‍മന്ദം (പാലക്കാട്)   
പാണ്ടിക്കാട്, അങ്ങാടിപ്പുറം, കീഴാറ്റൂര്‍, തുവ്വൂര്‍, വള്ളിക്കുന്ന് (മലപ്പുറം)
ഉള്ള്യേരി, പുതുപ്പാടി, പെരുവയല്‍ (കോഴിക്കോട്)
നെന്മേനി (വയനാട്)
ചിറയ്ക്കല്‍ (കണ്ണൂര്‍)
കുമ്പള (കാസര്‍കോട്)
പട്ടികവര്‍ഗസ്ത്രീകള്‍ക്കായി സംവരണം ചെയ്ത പഞ്ചായത്തുകള്‍
അടിമാലി (ഇടുക്കി), നെല്ലിയാമ്പതി (പാലക്കാട്), വാണിമേല്‍ (കോഴിക്കോട്), വെള്ളമുണ്ട, എടവക, മുള്ളന്‍കൊല്ലി (വയനാട്), നടുവില്‍ (കണ്ണൂര്‍),  ബളാല്‍ (കാസര്‍കോട്).
പട്ടികവര്‍ഗവിഭാഗത്തിനായി സംവരണം ചെയ്ത പഞ്ചായത്തുകള്‍
നന്ദിയോട് (തിരുവനന്തപുരം), മേലുകാവ് (കോട്ടയം), ഇടമലക്കുടി (ഇടുക്കി), പെരുമാട്ടി (പാലക്കാട്), ചുങ്കത്തറ (മലപ്പുറം), പൂതാടി , തവിഞ്ഞാല്‍ (വയനാട്), കോടോം-ബേളൂര്‍ (കാസര്‍കോട്)
സ്ത്രീകള്‍ക്കായി  സംവരണം ചെയ്യപ്പെട്ട പഞ്ചായത്തുകള്‍
കോഴിക്കോട്
ഒളവണ്ണ, കുന്ദമംഗലം, ചാത്തമംഗലം, നാദാപുരം, ചേളന്നൂര്‍, മണിയൂര്‍,  ചേറോട്, താമരശ്ശേരി, ഓമശ്ശേരി, പെരുമണ്ണ, പനങ്ങാട്,  കോടഞ്ചേരി, പേരാമ്പ്ര, ചങ്ങരോത്ത്, മൂടാടി, കോട്ടൂര്‍, ഒഞ്ചിയം, മാവൂര്‍ , മേപ്പയ്യൂര്‍, ആയഞ്ചേരി, നരിപ്പറ്റ, കായക്കൊടി, കാക്കൂര്‍, കാവിലുംപാറ,  ചക്കിട്ടപ്പാറ, മരുതോങ്കര ,  അരിക്കുളം, വളയം, കൂടരഞ്ഞി, കുരാച്ചുണ്ട്, തുറയൂര്‍, കായണ്ണ
വയനാട്
പനമരം, അമ്പലവയല്‍, പുല്‍പ്പള്ളി, മീനങ്ങാടി, തിരുനെല്ലി, മൂപ്പൈനാട്,  വൈത്തിരി, കോട്ടത്തറ, തരിയോട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.