ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു

തൃശൂർ: ദേശമംഗലത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ദേശമംഗലം കറ്റുവട്ടൂര്‍ വടപറമ്പില്‍ ഗൗതമിന്‍െറ മകന്‍ ആകാശ് (14), കിഴക്കേതില്‍ വീട്ടില്‍ അബൂബക്കറിന്‍െറ മകന്‍ മെഹബൂബ് (14), കുണ്ടുകാട്ടില്‍ ഉസ്മാന്‍െറ മകന്‍ നിയാസ് (14) എന്നിവരാണ് മരിച്ചത്.
ദേശമംഗലം കറ്റവട്ടൂര്‍ കാളക്കല്ല് കടവില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ദുരന്തം. ദേശമംഗലം ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളാണ് മൂവരും.  സുഹൃത്തുക്കളായ ഇവര്‍ ഒരേ ട്യൂഷന്‍ സെന്‍ററിലാണ് പഠനം നടത്തുന്നത്.

ഒഴിവ് ദിവസങ്ങളില്‍ അധ്യാപകനുമൊത്തുള്ള പഠനയാത്രക്കിടയിലാണ് ദുരന്തമത്തെിയത്. അധ്യാപകനടക്കം എട്ടംഗ സംഘമാണ്  പുഴയിലത്തെിയത്. കരയില്‍ നിന്ന് കുളിക്കുന്നതിനിടെ ആകാശ് കാല്‍ വഴുതി വീണു. വെള്ളത്തിനടിയിലേക്ക് താഴ്ന്ന ആകാശിനെ കൈ കൊടുത്ത് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മെഹബൂബും നിയാസും വീണത്. മറ്റുളവരും നിലവിളി കേട്ടത്തെിയ  നാട്ടുകാരും   രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളെ കിട്ടിയില്ല. ഷൊര്‍ണൂരില്‍ നിന്നുള്ള അഗ്നിശമന സേന  കുതിച്ചത്തെി  നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. ആകാശിന്‍െറ മാതാവ് അനിത. സഹോദരന്‍: ആദര്‍ശ്. മെഹബൂബിന്‍െറ മാതാവ് സുബൈദ. സഹോദരങ്ങള്‍: അയാസ്, മുസ്തഫ, ആസിക്. നിയാസിന്‍െറ മാതാവ് ഫാത്തിമ. സഹോദരന്‍: ഇസ്മായില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.