തിരുവനന്തപുരം: കൊലക്കേസ് പ്രതിയും മറ്റ് 50 ഓളം കേസുകളില്‍ പ്രതിയുമായ ബിജു രാധാകൃഷ്ണന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വി.വി.ഐ.പി പരിഗണന നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. ആഭ്യന്തരമന്ത്രി ജനങ്ങളോട് ഇതിനെക്കുറിച്ച് വ്യക്തമാക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
സൂപ്രണ്ട്, മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സോളാര്‍ കേസ് അട്ടിമറിക്കുന്നതിന് മന$പൂര്‍വമായി ബിജു രാധാകൃഷ്ണനെ സോളാര്‍ കമീഷനുമുന്നില്‍ ഹാജരാക്കാതിരിക്കാനുള്ള ഗൂഢാലോചന നടത്തിയിരിക്കുകയാണെന്നുള്ളത് വ്യക്തമാണ്. ജയില്‍ ചട്ടങ്ങളുടെ ബോധപൂര്‍വവും നഗ്നവുമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.