മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് രാജിവെച്ചു

മലപ്പുറം: മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലാണു രാജി. രാജി ദൂതന്‍ മുഖേന കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന് കൊടുത്തയക്കുകയായിരുന്നു.

ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സിയില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ളെ ന്നും രാജിപ്രഖ്യാപനം അറിയിച്ചു കൊണ്ട് മുഹമ്മദ്കുഞ്ഞി ആരോപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് മുഹമ്മദ്കുഞ്ഞിയുടെ രാജിയെന്നും റിപ്പോര്‍ട്ടുണ്ട്.

അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ജില്ലയില്‍ പലയിടങ്ങളിലും നേരിട്ട് എറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് 20ഓളം പഞ്ചായത്തുകളും മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.