വനിതാ ലീഗ് ദേശീയ കോണ്‍ഫറന്‍സ് 28ന് എറണാകുളത്ത്

കോഴിക്കോട്: മുസ്ലിം ലീഗ് വനിതാ വിഭാഗമായ വനിതാ ലീഗിന്‍െറ പ്രഥമ ദേശീയ കോണ്‍ഫറന്‍സ് ഈ മാസം 28ന് എറണാകുളത്ത് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ വനിതാ ലീഗ് നേതാക്കളും ക്ഷണിക്കപ്പെട്ട ആയിരത്തോളം പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങ് രാവിലെ 10ന് ആരംഭിച്ച് രണ്ട് സെഷനുകളിലായി വൈകീട്ട് അഞ്ചിന് അവസാനിക്കും. ‘ഇന്ത്യന്‍ യൂനിയന്‍ വിമന്‍സ് ലീഗ്’ എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ദേശീയ കമ്മിറ്റിയെയും കോണ്‍ഫറന്‍സില്‍ തെരഞ്ഞെടുക്കും.
എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന കോണ്‍ഫറന്‍സ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. എ.കെ. തസ്രീഫ് ജഹാന്‍, അഡ്വ. ആയിഷ നിഷ (തമിഴ്നാട്), മധ്യപ്രദേശ് ബുര്‍ഹാന്‍പുര്‍ കോര്‍പറേഷന്‍ കോര്‍പറേറ്റര്‍ തന്‍വീര്‍ ഗൗസര്‍, മഹാരാഷ്ട്ര നാഗ്പുര്‍ കോര്‍പറേഷന്‍ കോര്‍പറേറ്റര്‍ ജബീന്‍ ജലീല്‍, മഹാരാഷ്ട്ര അമരാവതി കോര്‍പറേഷന്‍ കോര്‍പറേറ്റര്‍ തഹീറ ബീവി, അഡ്വ. ഫാത്തിമ സബീന്‍ (തെലങ്കാന), അഡ്വ. റസിയ ബീഗം (ആന്ധ്രപ്രദേശ്), അഡ്വ. ഷാഹിസ്ത പര്‍വീന്‍ (ഝാര്‍ഖണ്ഡ്), റാഷിദ ബീഗം (ജബല്‍പുര്‍-മധ്യപ്രദേശ്) എന്നിവര്‍ മുഖ്യാതിഥികളാണ്.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി, ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍, ദേശീയ ഭാരവാഹികളായ മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുന്‍ എം.പി അബ്ദുറഹ്മാന്‍, കെ.പി.എ. മജീദ്, അഡ്വ. ജീവഗിരിധരന്‍, എം.പി. അബ്ദുസ്സമദ് സമദാനി, കെ.എം. അബൂബക്കര്‍, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ഖുറം അനീസ് ഉമര്‍, ദസ്തഗീര്‍ ആഗ, മുസ്ലിം ലീഗ് ഭാരവാഹികള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ സംബന്ധിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.