തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ നല്‍കുന്നതില്‍ ‘മാധ്യമം’ ദിനപത്രം മുന്നിലെന്ന് ഗവേഷണ പഠനം. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്.
‘കാലാവസ്ഥാ വ്യതിയാനം: ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ പത്ര -ദൃശ്യമാധ്യമങ്ങളുടെ പങ്ക്’ വിഷയത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍. 245ഓളം ലേഖനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇതുസംബന്ധിച്ച് ‘മാധ്യമ’ത്തില്‍ പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി, കാലാവസ്ഥ വാര്‍ത്തകള്‍ ഒന്നാംപേജില്‍ കൂടുതലായി നല്‍കിയത് മാധ്യമവും മലയാള മനോരമയുമാണ്.
ദൃശ്യമാധ്യമങ്ങളില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വാര്‍ത്തകള്‍ നല്‍കുന്നതില്‍ ‘ഏഷ്യാനെറ്റ് ന്യൂസാ’ണ് മുന്നില്‍.
ശ്രവ്യമാധ്യമങ്ങളില്‍ ആകാശവാണിയും വയനാട് കമ്യൂണിറ്റി റേഡിയോ ‘മാറ്റൊലി’യും മുന്നിലാണെന്ന് പഠനം പറയുന്നു.
രാഖിന്‍ മര്യയ, ദില്‍ന്ന,അലസാന്‍ട്ര മര്യയ, ഗോവിന്ദ്, ജസ്വാന്‍ എന്നിവരാണ് പഠന സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.